വരിക്കാരന്റെ കണ്ണീരില്ലാത്ത സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും സുരക്ഷിത ലോകത്തേക്ക് സ്വാഗതം

കുറി വിളിച്ചാല്‍ അടയ്ക്കുന്നതും നറുക്ക് കിട്ടിയാല്‍ അടയ്ക്കാത്തതുമായ ഒട്ടനവധി കുറികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇത്തരം കുറികളില്‍ നിന്നും വ്യത്യസ്തമായിചരിത്രം തിരുത്തി കുറിച്ചുകൊണ്ട് ന്യൂഇയര്‍ കുറീസ് അവതരിപ്പിക്കുന്ന ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ ജനോപകാരപ്രദമായ ആ ദീര്‍ഘകാല സമ്പാദ്യ പദ്ധതിയിലേക്ക് നയിച്ച ഘടകങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടായിരുന്ന സുന്ദരമായ ഒരു ബാല്യകാലം. പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആ ബാല്യകാലം. പക്ഷേ കാലം മാറിയിരിക്കുന്നു. മേല്‍ പറഞ്ഞ എല്ലാകാര്യങ്ങളിലും ചെറിയ വിളളല്‍ വന്നിരിക്കുന്നു. സ്വന്തമായി സ്ഥലം വാങ്ങണമെങ്കില്‍ പൊന്നിന്റെ വില കൊടുക്കണം. ഇനി സ്വന്തമായി സ്ഥലമുണ്ടെങ്കിലോ? ഒരു പക്ഷേ അത് ബാങ്കിലായിരിക്കും. പിന്നെ ജാമ്യക്കാരുടെ കാര്യം അറിയാമല്ലോ. കുറി വിളിച്ചാല്‍ ജാമ്യം നില്‍ക്കാന്‍ പറഞ്ഞതിന്റെ പേരില്‍ സ്വന്തക്കാരായാലും കൂട്ടു ക്കാരായാലും ഓടിമറയുന്ന കാലം. അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യും. അഥവാ ജാമ്യം നിന്നാല്‍ ബ്ലാങ്ക് ചെക്ക് നല്‍കാന്‍ പറയും. പിന്നെ കുറി സംഖ്യയുടെ മൂന്നിരട്ടി ഭൂമിയുണ്ടെങ്കിലെ ബാങ്ക് ലോണായാലും കുറിവിളിച്ചാലും തുക കൈപറ്റാന്‍ സാധിയ്ക്കുള്ളൂ.... ഈ സാഹചര്യം മനസിലാക്കി കൊണ്ട് ചരിത്രത്തില്‍ ആദ്യമായി കുറി വിളിച്ചാല്‍ വരിക്കാരന്റെയും ജാമ്യക്കാരന്റെയും ബ്ലാങ്ക് ചെക്ക് വേണ്ടെന്ന്‌ ഞങ്ങള്‍ പറയുന്നത്. പിന്നെ മറ്റൊരു പ്രത്യേകത സലസംഖ്യയുടെ 60 ശതമാനം തുല്യമായ ഈടു നല്‍കി ലേലം പിടിച്ച വരിക്കാരന് ലേലത്തുക കിഴിച്ച് സംഖ്യ കൈപറ്റാം

PUTHUVALSARA GOLD PLUS

ന്യൂഇയര്‍ കുറീസിന്റെ പുതുവത്സര ഗോള്‍ഡ് പ്ലസ് ജീവിതത്തെ എങ്ങനെ സുരക്ഷിതമാക്കുന്നു

നമ്മുടെ ജീവിതം പലപ്പോഴും പ്രതിസന്ധികളില്‍ ചെന്നുപെടാറുണ്ട്. എത്ര വലിയ ഉദ്യോഗസ്ഥരായാലും ചില അത്യാവശ്യഘട്ടങ്ങളില്‍ (വിവാഹം, വീടുപണി, വിദ്യാഭ്യാസം, ബിസിനസ്സ്) എന്നിവയ്ക്ക് വലിയ തുകകള്‍ സമ്പാദ്യമായി ഉണ്ടാകാറില്ല. ജീവിതത്തില്‍ നാളെയെ പറ്റി ചിന്തിക്കുന്നവര്‍ ഈ പ്രതിസന്ധികളെ തരണം ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് നാളെയുണ്ടാകുന്ന പ്രതിസന്ധികളെ നേരിടുവാന്‍ ന്യൂഇയര്‍ കുറീസ് ഒരുക്കുന്ന ഒരു നല്ല സമ്പാദ്യപദ്ധതിയാണ് പുതുവല്‍സര ഗോള്‍ഡ് പ്ലസ്സ് വളരെ ചെറിയ തുക അടവിലൂടെ നിങ്ങളെ ഒരു ലക്ഷാധിപതിയാക്കുകയാണ് ന്യൂഇയര്‍ കുറിസിന്റെ പുതുവല്‍സര ഗോള്‍ഡ് പ്ലസ്സ്. ഒന്നാം തവണ 6000 രൂപയും തുടര്‍ന്ന് 2-ാം തവണ മുതല്‍ കുറി ലേലം അനുസരിച്ചേ അടവുവരുന്നുള്ളൂ. നിങ്ങള്‍ക്ക് കുറി പ്രൈസ് നറുക്കെടുപ്പിലൂടെ ലഭിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. മേല്‍ പറഞ്ഞ 10 ലക്ഷം രൂപയുടെ പകുതി 5ലക്ഷം രൂപ 60-ാം ദിവസം യാതൊരു ഉപാധികളുമില്ലാതെ തികച്ചും സൗജന്യമായി നറുക്കു ലഭിച്ച വരിക്കാരന് ലഭിക്കും. ബാക്കി വരുന്ന 5ലക്ഷം രൂപ കമ്പനി നിങ്ങളുടെ പേരിലുള്ളതായി വകയിരുത്തുന്നു ഒരു നറുക്കു ലഭിച്ച വരിക്കാരന്‍ തുടര്‍ന്ന് കുറി അടക്കേണ്ടതില്ല. പുതുവല്‍സര ഗോള്‍ഡ് പ്ലസ്സ് വട്ടമെത്തുമ്പോള്‍ KSTM ചെയ്ത 5ലക്ഷം രൂപവരിക്കാരന് തിരികെ ലഭിക്കുന്നതാണ്. അഥവാ Prize നറുക്കെടുപ്പില്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ന്ന് നടത്തുന്ന ലേലത്തിലോ അഥവാ 3 ല്‍ കൂടുതല്‍ വരിക്കാര്‍ ലേലം വിളിക്കാന്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ലേല നറുക്കെടുപ്പിലൂടെയോ കുറി സ്വന്തമാക്കാം. ഇതിനുപുറമെ 4 കിലോ സ്വര്‍ണ്ണം പുതുവല്‍സര ഗോള്‍ഡ് പ്ലസ്സിന്റെ വരിക്കാരന് ബോണസ്സായി ലഭിക്കുന്നു.

4 കിലോ സ്വര്‍ണ്ണം എങ്ങിനെ പുതുവല്‍സര ഗോള്‍ഡ് പ്ലസ്സില്‍ ബോണസ്സായി ലഭിക്കുന്നു

10 ലക്ഷം രൂപയുടെ കുറിയില്‍ 4 കിലോ സ്വര്‍ണ്ണം ബോണസ്സ് സമ്മാനങ്ങളായി ന്യൂഇയര്‍ കുറീസ് നല്‍കുന്നു. കുറി തവണ സംഖ്യ കൃത്യമായി അടയ്ക്കുന്ന ഏതൊരു വരിക്കാരനും ബോണസ്സ് നറുക്കെടുപ്പിന് അര്‍ഹനാണ്. 1-ാം തവണ എല്ലാ വരിക്കാരെയും തുടര്‍ന്ന് 3-ാം തവണ മുതല്‍ മുന്‍തവണകള്‍ യഥാസമയം അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി എല്ലാ തവണകളിലും നറുക്കെടുപ്പിലൂടെ വിജയികളാകുന്ന 4 വരിക്കാര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 3000 രൂപ വീതം നല്‍കുന്നു. 10,20,30,40,50, എന്നീ തവണകളില്‍ കൃത്യമായി അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി വിജയിയാകുന്ന ഒരു വരിക്കാരന്‌ 10 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 1 ലക്ഷം രൂപ നല്‍കുന്നു. പിന്നീട് 60, 70, 80, 90, 100, 110, 120, 130, 140, 150,160, 170, 180, എന്നീ 13 തവണകളില്‍ യഥാസമയം അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി അടുത്ത തവണ നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു വരിക്കാരന്‌ 50 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 5 ലക്ഷം രൂപ നല്‍കുന്നു. ബമ്പര്‍ സമ്മാനമായി 187-ാം തവണ യഥാസമയം അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരുവരിക്കാരന് 150 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 15ലക്ഷം രൂപ നല്‍കുന്നു

NB: കുറിയിലെ വരിക്കാരുടെ എണ്ണമനുസരിച്ച് സമ്മാനങ്ങളില്‍ മാറ്റം ഉണ്ടായിരിക്കും. ബോണസ്സ് സമ്മാനങ്ങള്‍ക്ക് വരുന്ന കേന്ദ്ര സംസ്ഥാന നികുതികള്‍ വരിക്കാര്‍ വഹിക്കേണ്ടതാണ്.

NIRAPARA GOLD PLUS

1) ലേല പരിധി ഇല്ല
2) തവണകള്‍ മുടക്കമില്ലാത്ത വരിക്കാര്‍ക്കു മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
3) 50% ല്‍ മുകളില്‍ വിളിക്കുന്ന സംഖ്യ തല്‍സമയം പണം കെട്ടിവയ്ക്കുകയോ അല്ലെങ്കില്‍ ന്യൂഇയര്‍ കുറീസിന്റെ BANK ACCOUNT ലേക്ക് പണം ഡിപ്പോസിറ്റ് ചെയ്ത സ്ലിപ്പ് കൊണ്ടു വരികയും അതു കമ്പനിയ്ക്ക് ബോധ്യം വരികയും ചെയ്താല്‍ മാത്രമേ ഉറപ്പിക്കുകയുള്ളു.
4) സല സംഖ്യയുടെ 60%ത്തിന് തുല്യമായ ഈടുനല്‍കി ലേലം പിടിച്ച വരിക്കാരന് തുക കൈപറ്റാം
5) മുടക്കം വരുന്ന ടിക്കറ്റില്‍ ചേരുമ്പോള്‍ കമ്പനി ഓഫര്‍ തരുന്ന തുകയ്ക്ക് TDS അടയ്ക്കുവാന്‍ വരിക്കാരന്‍ ബാധ്യസ്ഥരാണ്

NRI SURAKSHA PLUS

1) ലേല പരിധി ഇല്ല
2) തവണകള്‍ മുടക്കമില്ലാത്ത വരിക്കാര്‍ക്കു മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
3) 50% ല്‍ മുകളില്‍ വിളിക്കുന്ന സംഖ്യ തല്‍സമയം പണം കെട്ടിവയ്ക്കുകയോ അല്ലെങ്കില്‍ ന്യൂഇയര്‍ കുറീസിന്റെ BANK ACCOUNT ലേക്ക് പണം ഡിപ്പോസിറ്റ് ചെയ്ത സ്ലിപ്പ് കൊണ്ടു വരികയും അതു കമ്പനിയ്ക്ക് ബോധ്യം വരികയും ചെയ്താല്‍ മാത്രമേ ഉറപ്പിക്കുകയുള്ളു.
4) സല സംഖ്യയുടെ 60%ത്തിന് തുല്യമായ ഈടുനല്‍കി ലേലം പിടിച്ച വരിക്കാരന് തുക കൈപറ്റാം
5) മുടക്കം വരുന്ന ടിക്കറ്റില്‍ ചേരുമ്പോള്‍ കമ്പനി ഓഫര്‍ തരുന്ന തുകയ്ക്ക് TDS അടയ്ക്കുവാന്‍ വരിക്കാരന്‍ ബാധ്യസ്ഥരാണ്

കുറികളുടെ പ്രവര്‍ത്തന രീതി

നൂറ്റാണ്ടിലധികം പാരമ്പര്യം കുറികള്‍ക്കുണ്ട്. പല നിക്ഷേപ പദ്ധതികളും ദിനംപ്രതി തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ കുറികമ്പനികള്‍ പ്രതീക്ഷയുടെ പ്രതീകമായി നിലനില്‍ക്കുന്നു.

പത്തുപേര്‍ ചേര്‍ന്ന് പത്തുമാസം കൊണ്ട് കാലാവധിതീരുന്ന ഒരു കുറി ചേരുന്നു എന്നിരിക്കട്ടെ. 1000 രൂപ തവണ സംഖ്യയുള്ള പത്തുമാസം കൊണ്ട് തീരുന്ന കുറിയില്‍ 10000 രൂപ പ്രൈസ് മണിയും പത്തുപേര്‍ മാത്രം ചേര്‍ന്നതുമാണ്. നിശ്ചിത ദിവസം പത്തുപേരും ഈ ആയിരം രൂപ വീതം ആകെ 10000 രൂപ കൊണ്ടുവരുന്നു. പത്തില്‍ ഒരാള്‍ക്ക് പണത്തിന് അത്യാവശ്യമുണ്ടെന്നും അയാള്‍ 2000 രൂപ നഷ്ടപ്പെടുത്താന്‍ തയ്യാറാണെന്നും സമ്മതിക്കുന്നു. അത് ബാക്കി ഒന്‍പതുപേരും സമ്മതിച്ചാല്‍ ഈ 1500 രൂപ പത്തുപേര്‍ 150 രൂപ വീതം വീതിച്ചെടുക്കുന്നു. കമ്മീഷന്‍ കിഴിച്ച് ബാക്കി മുഴുവന്‍ സംഖ്യയും അയാള്‍ക്ക് കൊടുക്കുന്നു.കമ്പനിയില്‍ ബാക്കി ആരുടെയും സംഖ്യ അവശേഷിക്കുന്നില്ല. അടുത്ത മാസവും ഒരു നിശ്ചിത ദിവസം പത്തുപേരും 1000 രൂപ വീതം വീണ്ടും കൊണ്ടുവരുന്നു. ബാക്കി ഒന്‍പതില്‍ ഒരാള്‍ക്ക് പണത്തിന് അത്യാവശ്യമുണ്ടെന്ന് പറയുന്നു. അയാള്‍ 1750 രൂപ നഷ്ടപ്പെടുത്താന്‍ സമ്മതിക്കുന്നു. മറ്റ് 8 പേര്‍ക്ക് അത് സമ്മതമാണെങ്കില്‍ 1750 രൂപയില്‍ നിന്ന് 125 രൂപ വീതം പത്ത് പേരും വീതിച്ചെടുക്കുന്നു. കമ്മീഷന്‍ കിഴിച്ച് ബാക്കി മുഴുവന്‍ സംഖ്യയും അയാള്‍ കൊണ്ടുപോകുന്നു.ബാക്കി കമ്പനിയില്‍ ആരുടെയും സംഖ്യ അവശേഷിക്കുന്നില്ല. ഇതു തന്നെ 10 മാസവും ആവര്‍ത്തിക്കുന്നു. കാലാവധി തീരുമ്പോള്‍ (10 മാസംകൊണ്ട്) എല്ലാവര്‍ക്കും പണം കിട്ടിയിട്ടുണ്ടാകും ഒരിക്കലും വരിക്കാരന്റെ പണം കമ്പനിയില്‍ സൂക്ഷിക്കുന്നില്ല. വരിക്കാരന്റെ പക്കല്‍തന്നെയാണ് പണം എപ്പോഴും സൂക്ഷിക്കുന്നത്. ഇങ്ങനെയുളള പ്രവര്‍ത്തനരീതിയില്‍ എല്ലാ ഇടപാടുകളും സുതാര്യമായതിനാല്‍ വരിക്കാരന്റെ പണം ഒരിക്കലും നഷ്ടപ്പെടുന്നില്ല. ഇത്രയും സുതാര്യമായ ഒരു സമ്പാദ്യപദ്ധതി ലോകത്തില്‍ എവിടെയുമില്ല. എത്രയും വേഗം നിങ്ങളുടെ പങ്കാളിത്തം ഭാവിതലമുറയ്ക്കു വേണ്ടി ഉറപ്പു വരുത്തുക.

ബാങ്കുലോണും കുറിയും തമ്മിലുള്ള വ്യത്യാസം

ബാങ്കില്‍ നിന്ന് നിങ്ങള്‍ പതിനഞ്ചര വര്‍ഷത്തേക്ക് 10 ലക്ഷം രൂപ ലോണ്‍ എടുക്കുകയാണെങ്കില്‍ 30 ലക്ഷം രൂപ ഏകദേശം അടവുവരാം. എന്നാല്‍ 15 വര്‍ഷത്തിനു മുകളില്‍ കാലാവധിയുളള 10 ലക്ഷത്തിന്റെ കുറി ചേരുകയാണെങ്കില്‍ തീര്‍ച്ചയായും 10 ലക്ഷത്തിന്റെ മുകളില്‍ അടവുവരാന്‍ സാധ്യതയില്ല. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം 20 ലക്ഷം. ഈ ലാഭം നിങ്ങളുടെ അടുത്ത തലമുറയ്ക്കുള്ളതാണ്. ഒരു ബാങ്കിന്റെയും കൊളളപലിശക്കാരന്റെയും വാതില്‍ക്കല്‍ ചെന്ന് അടുത്ത തലമുറയ്ക്ക് തല കുനിച്ച് നില്‍ക്കാനുളള സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കില്‍ ദീര്‍ഘകാലാവധിയുളള കുറിപോലുളള സമ്പാദ്യ പദ്ധതികളുടെ പാത നിങ്ങളും പിന്‍തുടരേണ്ടതാണ് ....

Thrissur Kechery - 04885 240 030
Eranakulam - 0484 2612200

D/No.14/9(i) Kunnamkulam Road, Kechery, Thrissur, Kerala 680501

Corporate office Karukutty, Eranakulam, Kerala 683576

newyeargroup@gmail.com
newyeargroupmedia@gmail.com