ജീവിത വഴിയിൽ, അവിശ്വസനീയമായ വിജയത്തിളക്കം സ്വന്തമാക്കുവാന്‍, ഈ ചെറുപ്രായം ധാരാളമാണെന്നതിൻെറ നിറസാക്ഷ്യമാണ്‌ പൂരനഗരിയിൽ നിന്നും പ്രവർത്തനമികവിൻെറ പുതുചക്രവാളങ്ങൾ കീഴടക്കിയ ശ്രീ എം. എം പ്രസാദ്‌ ! തൃശ്ശൂർ ജില്ലയിലെ പ്രശാന്തസുന്ദരമായ കേച്ചേരിയിൽ ജനിച്ച ഈ പ്രസാദാത്മക വ്യക്തിത്വമിന്ന്‌, ശ്രീലങ്കയും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ വരെ സുപ്രസിദ്ധനാണെന്നത്‌ ഏതൊരു മലയാളിക്കും ഏറെ അഭിമാനകരം! പുതുവർഷമെന്ന്‌ കേവലം അർത്ഥവ്യാപ്‌തിക്കുമപ്പുറം, ന്യൂഇയർ എന്ന ഒരൊറ്റ പദത്തിനു കീഴിൽ ഗുരുവായൂരപ്പൻെറ ഈ പ്രിയഭക്‌തൻ ഇതിനോടകം പടുത്തുയർത്തിയത്‌.

പകരം വെയ്‌ക്കാനാകാത്ത മൂന്നു സാമ്രാജ്യങ്ങൾ! കുറിക്കമ്പനികളുടെ സ്വന്തം നാടായ തൃശ്ശൂരിന്‌ തിലകച്ചാർത്തായി നിൽക്കുന്നു....സുതാര്യതയും സ്ഥിരതയും വിശ്വാസ്യതയും കൊണ്ട്‌, നമ്മെ വിസ്‌മയിപ്പിച്ച ന്യൂഇയർ കുറീസ്‌! സമ്പാദ്യശീലത്തിൻെറ സമാനതകളില്ലാത്ത ജാലകങ്ങൾ തുറന്നുതന്ന ന്യൂഇയർ ചിറ്റ്‌സ്‌...! സ്വന്തമായൊരു സ്വപ്‌നഭവനമെന്ന ശരാശരി മലയാളിയുടെ ജീവിതകനവുകൾ യാഥാർത്ഥ്യമാക്കുന്ന ന്യൂഇയർ ഡെവലപ്പേഴ്‌സ്‌. മാനേജിംഗ്‌ ഡയറക്ടറെന്ന നിലയിൽ ഈ മൂന്നു സ്ഥാപനങ്ങളുടേയും ജീവാത്മാവും പരമാത്മാവുമാകുമ്പോഴും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും ഒപ്പം, അതിരുകളില്ലാത്ത ഈശ്വരാനുഗ്രഹവും പെയ്‌തിറങ്ങിയ പ്രയാണ പഥങ്ങളിലൂടെ പ്രതിബന്‌ധങ്ങളെല്ലാം മറികടന്ന്‌, നിനയ്‌ക്കുന്നതെന്തും നടപ്പിൽ വരുത്തുന്ന മമ്പറമ്പിൽ മോഹനൻെറയും പ്രേമാവതിയുടേയും ഈ പ്രിയപുത്രനിന്ന്‌, തൻെറ സാമ്രാജ്യത്തിൻെറ അതിരുകൾ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്‌, വലിപ്പ ചെറുപ്പമില്ലാതെ ഏതൊരാൾക്കും സംവാദിക്കാം ഈ തൃശ്ശൂര്‍ക്കാരനൊപ്പം. താരത്തിളക്കമാര്‍ന്ന തേയില വ്യാപാരത്തിൽ! ഗുണമേന്മയുടെ ഗിരിശൃംഗങ്ങളിൽ നിന്നും, നമുക്കരികിലെത്തുന്ന ആഗോള അംഗീകാരമുള്ളൊരു തേയില ബ്രാൻഡ്‌,വിദേശ രാജ്യങ്ങൾക്കൊപ്പം മലയാളക്കരയ്‌ക്കും ന്യൂ ഇയർ ഗോൾഡൻ ടീ എന്ന പേരില്‍ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്‌ ന്യൂഇയർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌. 250 കോടിരൂപയിലേറെ മുതൽ മുടക്ക്‌... 200 ൽ പരം തൊഴിൽ അവസരങ്ങൾ....ദുബായിയിൽ നിന്നും ശ്രീലങ്കയിൽ നിന്നുള്ള വിദേശ സംരംഭകരുടെ അകമഴിഞ്ഞ പ്രോത്സാഹനം...

അതെ.. ശ്രീലങ്കൻ താഴ്‌വാരങ്ങളിൽ തളിരിടുന്ന തേയിലക്കൊളുന്തുകൾ പൗരാണിക പ്രൗഢിയാർന്ന പാക്കിങ്ങുമായ്‌ ന്യൂഇയർ എന്ന ബ്രാൻഡിലൂടെ, ലോകമെമ്പാടുമുള്ള ചായ പ്രണയികൾക്കരികിലെത്താനൊരുങ്ങുമ്പോൾ, കാലം കാത്തിരിക്കുകയാണ്‌ പ്രസാദ്‌ എന്ന ഈ ചെറുപ്പക്കാരൻെറ പുതുസ്വപ്‌നസാഫല്യത്തിനായ്‌! വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുമപ്പുറം വ്യക്തമായ ദിശാബോധവും കാഴ്‌ചപ്പാടുകളുമാണ്‌ ഈ കേച്ചേരിക്കാരനെ എക്കാലത്തും കൈപിടിച്ചു നടത്തിയത്‌! ഒരു മനുഷ്യായുസ്സിൻെറ അത്യുന്നതങ്ങളിൽ എത്തിച്ചേരണമെന്ന ലക്ഷ്യ ബോധം എന്നും മനസ്സിൽ സൂക്ഷിക്കുന്ന പ്രസാദിന്‌ Man, Machinery, Material, Money, Management എന്നീ അഞ്ചു പദങ്ങളുടെ അർത്ഥവ്യാപ്‌തിയിൽ അധിഷ്‌ഠിതമായ, M5 പോളിസിയും തൻെറ പ്രവർത്തനമണ്ഡലത്തിൽ, ഊർജ്ജ പ്രവാഹമാകുന്നു! വ്യവസായ-വാണിജ്യ രംഗത്തെ താരപ്പകിട്ടിനുമപ്പുറം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുന്ന സഹായങ്ങളാലും, പുതുതലമുറക്ക്‌ പാഠപുസ്‌തകമാക്കുകയാണ്‌, ഓഷോ വചനങ്ങൾ സ്വഹൃദയഭിത്തിയിൽ രേഖപ്പെടുത്തിയ എം എം പ്രസാദ്‌ !

ആദരണീയനായ സഹകരണ വകുപ്പ്‌ മന്ത്രി ശ്രീ സി.എൻ. ബാലകൃഷ്‌ണനിൽ നിന്നും കരസ്ഥമാക്കിയ ഭരതൻ ചാരിറ്റി അവാർഡ്‌-2012, മാതൃഭൂമി ഡയറക്ടർ ശ്രീ എം. പി വിരേന്ദ്രകുമാറിൽ നിന്നും സമ്മാനിക്കപ്പെട്ട 2012 ലെ ബിസിനസ്സ്‌ ഐക്കൺ അവാർഡ്‌, 2012 ലെ ബെസ്റ്റ്‌ അഡ്‌വർടൈസ്‌മെന്റ്‌ ഫിലിം അവാർഡ്‌, നാഷ്ണല്‍ ചിട്ടി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (NCDC) സംഘടനയുടെ പ്രസിഡന്റ് പദവി, വ്യവസായ സംരംഭകരോടുള്ള KSEB യിലെ ഒരുകൂട്ടം ബ്യൂറോക്രാറ്റുകളുടെ നീതിനിഷേധത്തിനെതിരെ 10 ദിവസം നിരാഹാരസമരം അനുഷ്‌ഠിക്കുകയും സ്വാതന്ത്ര്യത്തിനും, നീതിക്കും വേണ്ടിയുള്ള ആ അചഞ്ചലമായ സമരത്തിന്‌ മുന്നിൽ അവസാനം സമരത്തിന്‌ അനുകൂലമായ തീരുമാനം സർക്കാരിനെടുക്കേണ്ടിവന്നു. അതെ...സമരങ്ങളുടേയും, അംഗീകാരങ്ങളുടേയും പവിഴവർഷ മികവിൻെറ മറുവാക്കായി മാറുകയാണിന്ന്‌ ന്യൂഇയർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസും അതിൻെറ അമരക്കാരനായ ശ്രീ എം. എം പ്രസാദും! ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ശാഖകളുള്ള ഒരു കോർപ്പറേറ്റ്‌ കമ്പനിയായി,തൻെറ പ്രിയപ്പെട്ട ന്യൂ ഇയർ കുറീസ്‌ അഹോരാത്രം പ്രയത്‌നിക്കുന്നു. ഈ യുവതാരകം മോഹിച്ചു പോകുന്ന അത്യപൂർവ്വ ചാരുതയാർന്ന ഓഫീസ്‌ സമുച്ചയവും, കൃത്യതയാർന്ന ഭരണ സംവിധാനവുമായ്‌,ഓരോ പുതുവരിക്കാരനേയും ക്ഷണിക്കുകയാണ്‌. തങ്ങളുടെ സ്വപ്‌നസാക്ഷാത്‌ക്കാരങ്ങൾക്കായ്‌!

കുറി കമ്പനി തുടങ്ങാൻ എന്നെ സ്വാധീനിച്ച ഘടകങ്ങൾ
ഞാൻ സ്‌നേഹപൂർവ്വം നിങ്ങൾക്കായി പങ്കുവെയ്‌ക്കുന്നു

സന്തോഷത്തിൻെറയും സ്‌നേഹത്തിൻെറയും ലോകത്തിൽ നിന്നും എൻെറ കുടുംബവും എൻെറ ബാല്യവും അവിചാരിതമായി ഇരുട്ടിലേക്ക്‌ വഴുതിവീഴുന്നു. തികച്ചും അപ്രതീക്ഷിതമായി പാതിവഴിയിൽ വിദ്യാഭ്യാസവും ഉപേക്ഷിക്കേണ്ടി വന്നു. ചിത്രകലയിൽ കുറച്ചു താൽപര്യം ഉള്ളതിനാൽ കണ്‍സ്‌ട്രക്ഷൻ ഹെല്‍പ്പർ പണിനിർത്തി ഫാഷൻ ഡിസൈനിംഗ്‌ പഠിച്ചു. വീട്ടിലേക്ക്‌ ചിലവിനുളള പണം കൊടുത്ത്‌ മിച്ചം വരുന്ന തുക ഗവണ്‍മെന്റിൻെറ സ്ഥാപനമായ KSFE ബ്രാഞ്ചില്‍ 1 ലക്ഷം രൂപയുടെ കുറി ചേർന്നു. ആവശ്യത്തിനു കുറിവിളിച്ചപ്പോൾ സർക്കാർ ജോലിക്കാർ ജാമ്യം നിന്നാലെ തുക നല്‍കുകയുള്ളു എന്ന്‌ KSFE മാനേജർ പറഞ്ഞു പിന്നീട് കുറി തുക വട്ടമെത്തിയിട്ടാണ്‌ തന്നത്‌. മറ്റൊരു അനുഭവം. ആ കാലഘട്ടത്തിൽ എനിക്ക്‌ സ്വന്തമായി ഒരുസ്ഥാപനം തുടങ്ങാൻ ആഗ്രഹമുണ്ടായി. നിലവിൽ ആധാരം സഹകരണ ബാങ്കിൽ ആയിരുന്നു. 11 സെന്റിൻെറ ആധാരം സഹകരണബാങ്കിൽ വെച്ച്‌ 40000/ രൂപ വായ്‌പ വാങ്ങിയിട്ടുണ്ട്‌. തുടർന്ന്‌ സ്ഥാപനം തുടങ്ങാൻ 30000/ രൂപ ബാങ്കിനോട്‌ ചോദിച്ചു.ധൈര്യമായി ഒരു ഷോപ്പ്‌ നോക്കിക്കോളൂ എന്ന്‌ മാനേജർ ഉറപ്പു തന്നു.പിന്നീട്‌ ഷോപ്പ്‌ റെഡിയായി ചെന്നപ്പോൾ നീ RSS കാരനാണെന്ന്‌ പറഞ്ഞ്‌ ഡയറക്‌ടർ ബോർഡ്‌ അംഗങ്ങളും പ്രസിഡന്റും ഉൾപ്പെടെ ലോൺ പാസാക്കാതെ തളളി എന്നാണ്‌ ബാങ്ക്‌ മാനേജരിൽ നിന്നും അറിഞ്ഞത്‌.ഇത്‌ എൻെറ മാത്രം അനുഭവമല്ല. കേരളത്തിലെ ഈ മണ്ണിൽ ജനിച്ചു വളർന്ന ഓരോ പൗരൻെറയും അനുഭവമാണ്‌. ജാതിയുടെയും കൊടിയുടെയും കളറുനോക്കി വായ്‌പ നല്‍കുമ്പോൾ ഇതിനെല്ലാം അധീതമായി നിലകൊള്ളുന്നവർക്ക്‌ ആരാണ്‌ തുണ അല്ലെങ്കില്‍ ആരാണ്‌ തുണ ഏകിയവർ. സംശയമില്ല ഞാൻ അഭിമാനപൂർവ്വം പറയുന്നു ആ കാലഘട്ടത്തിൽ എന്നെയും എൻെറ കുടുംബത്തിൻെറയും ദാരിദ്ര്യാവസ്ഥയിൽ നിന്ന്‌ സമ്പന്നതയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തിയത്‌ കേരളത്തിലെ പ്രൈവറ്റ്‌ കുറി കമ്പനികളാണ് . അവർ സാധാരണക്കാർക്കും വേണ്ടി നിലകൊണ്ടവരാണ്‌, അപൂർവ്വം കുറച്ചുപേർ അധ:പതിച്ചിട്ടുണ്ടാകാം അതേ, എല്ലാ മേഖലയിലും കള്ളനാണയങ്ങൾ ഉണ്ടാകാം എന്നാൽ അത്തരം കണ്ണുകൊണ്ട്‌ കുറി കമ്പനികളെ കാണരുത്‌. ഈ കാണുന്ന കേരളത്തിലെ വികസനത്തിന്റെ കാര്യത്തിലും ബിസിനസ്സ്‌കാരൻെറ വളർച്ചയുടെ കാര്യത്തിലും കുറി കമ്പനികൾ റിസ്‌ക്‌ എടുത്ത്‌ ലളിതമായ ജാമ്യവ്യവസ്‌തയിൽ പണം കൊടുത്തതു കൊണ്ടാണെന്ന്‌ ആരും മറക്കരുത്‌. അതുകൊണ്ട്‌ നമ്മൾ ഒരുമിച്ച്‌ ചിട്ടിയുടെയും കുറിയുടെയും ആ സുവർണ്ണ കാലഘട്ടം കാലോചിതമായ മാറ്റത്തിലൂടെ വീണ്ടും കൊണ്ടുവരാൻ വേണ്ടി ഈ ഭാരതത്തിൻെറ ഭരണാധികാരികൾക്ക്‌ സന്മനസുണ്ടാവട്ടെ എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്‌

ചിട്ടി കമ്പനി കാരണം ഒരാള്‍ക്ക് ഇന്നേവരെ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ സ്വപ്‌നം കണ്ട വീട് പണികഴിപ്പിച്ചതിന്റെ പേരിലും പ്രവാസ ജീവിതത്തിന്റെ മധ്യത്തില്‍ അവര്‍ പണിത വീടും ഏത്‌ സാഹചാര്യത്തിലാണ് വില്‍ക്കേണ്ടി വന്നിട്ടുള്ളത്‌ എന്ന് പുനഃപരിശോധിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഊന്നിവേണം സാമ്പത്തികപരിഷ്‌കാരങ്ങള്‍ നാം ഇവിടെ നടപ്പാക്കേണ്ടത്‌. ആത്മഹത്യയുടെ വക്കില്‍ നിന്നും ചിട്ടി കമ്പനികള്‍ ന്യൂ ജനറേഷന്‍ കൊളള പലിശക്കാരില്‍ നിന്നും എത്ര പേരെയാണ് സംരക്ഷിച്ചിട്ടുള്ളത്‌, കാരണം ചിട്ടി കമ്പനികള്‍ സാധാരണക്കാര്‍ക്ക് എന്നും കൈതാങ്ങായിരുന്നു. റെയ്ഡിന് ഒരു കമ്പനി എതിരല്ല. എന്നാല്‍ ജനങ്ങളുടെ മുന്നില്‍വെച്ചും ലേലം നടക്കുംമ്പോഴുമുള്ള റെയ്ഡ് ഈ മേഖലയെ തകര്‍ക്കുന്നതിനും അപമാനപ്പെടുത്തുന്നതിനും തുല്യമാണ്‌. ബ്ലാങ്ക് ചെക്ക് വാങ്ങുന്ന ചിട്ടികമ്പനികളുണ്ടെങ്കില്‍ അവര്‍ക്ക് താക്കീത്‌ കൊടുത്ത് തടയുകയാണ് വേണ്ടത്. അല്ലാതെ കമ്പനികള്‍ പൂട്ടിക്കുകയല്ല. എല്ലാ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും നേരിട്ടോ അല്ലാതെയോ ചിട്ടികമ്പനികളെ ആശ്രയിക്കുന്നുണ്ട്. ഈ മേഖല നിലനില്‍ക്കേണ്ടത് നാടിന്റെ സര്‍വ്വ വികസനത്തിനും അനിവാര്യമാണ്. കേരളത്തിലെ രണ്ട് ലക്ഷം തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗമാണ് ചിട്ടി. എന്നാല്‍ 2012 ലെ കേന്ദ്ര ചിട്ടി നിയമംപ്രാബല്ല്യത്തില്‍ വന്നതോടെ ചിട്ടി മേഖല തളരുകയാണ് ഉണ്ടായത്. ഒരു ലക്ഷം രൂപയുടെ കുറി തുടങ്ങുമ്പോള്‍ സര്‍ക്കാരില്‍ ഒരു ലക്ഷം കെട്ടിവെയ്ക്കണമെന്ന് പുതിയ നിയമം. ഈ മേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ്‌, കാരണം (ഉദാ:) 50 പേരുളള ഒരു ലക്ഷം രൂപയുടെ കുറിയില്‍ മേല്‍ പറഞ്ഞരീതിയില്‍ ആണെങ്കില്‍ ബാക്കി 49 പേര്‍ക്ക് എന്താണ് സെക്യൂരിറ്റി, കുറി നടത്തുന്നവര്‍ക്ക് എന്താണ് സെക്യൂരിറ്റി അതിനുപകരം ഒരു ലക്ഷം രൂപയുടെകുറി തുടങ്ങുമ്പോള്‍ വരിക്കാര്‍ക്കും ചിട്ടികമ്പനികള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം നല്‍ക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനം എര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് . അതിന് അനുശ്രുതമായി ചിട്ടി മേഖലയെ സംരക്ഷിക്കാന്‍ ചിട്ടി വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കുക, അതില്‍ പോലീസ്, വിജിലന്‍സ്, ചിട്ടി മേഖലയുമായി ബന്ധപ്പെട്ടപ്രതിനിധികളെ ഉള്‍പ്പെടുത്തി കോര്‍പ്പറേഷനില്‍ നിയമിക്കുക. ചിട്ടിയുടെ സുവര്‍ണ്ണകാലം ഇന്‍ഷൂറന്‍സ്‌ പരിരക്ഷയോടെ കൊണ്ടുവരുകയാണെങ്കില്‍ ഇന്‍ങ്കം ടാക്‌സ് ഇനത്തിലും സര്‍വ്വീസ് ടാക്‌സ് ഇനത്തിലും 15000 കോടി രൂപയാണ് ഓരോവര്‍ഷവും ഈ നാടിന്റെ വികസനത്തിന് വേണ്ടി ചിട്ടിമേഖലയില്‍ നിന്നും ലഭിക്കാന്‍ പോകുന്നത്.

എന്ന് സ്‌നേഹത്തോടെ

NCDC അഖിലേന്ത്യ പ്രസിഡന്റ് എം .എം പ്രസാദ്

(M D ന്യൂഇയര്‍ കുറീസ്)

Thrissur Kechery - 04885 240 030
Eranakulam - 0484 2612200

D/No.14/9(i) Kunnamkulam Road, Kechery, Thrissur, Kerala 680501

Co-operative office Karukutty, Eranakulam, Kerala 683576

newyeargroup@gmail.com
newyeargroupmedia@gmail.com