PUTHUVALSARA GOLD PLUS
ന്യൂഇയര്‍ കുറീസിന്റെ പുതുവത്സര ഗോള്‍ഡ് പ്ലസ് ജീവിതത്തെ എങ്ങനെ സുരക്ഷിതമാക്കുന്നു
നമ്മുടെ ജീവിതം പലപ്പോഴും പ്രതിസന്ധികളില്‍ ചെന്നുപെടാറുണ്ട്. എത്ര വലിയ ഉദ്യോഗസ്ഥരായാലും ചില അത്യാവശ്യഘട്ടങ്ങളില്‍ (വിവാഹം, വീടുപണി, വിദ്യാഭ്യാസം, ബിസിനസ്സ്) എന്നിവയ്ക്ക് വലിയ തുകകള്‍ സമ്പാദ്യമായി ഉണ്ടാകാറില്ല. ജീവിതത്തില്‍ നാളെയെ പറ്റി ചിന്തിക്കുന്നവര്‍ ഈ പ്രതിസന്ധികളെ തരണം ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് നാളെയുണ്ടാകുന്ന പ്രതിസന്ധികളെ നേരിടുവാന്‍ ന്യൂഇയര്‍ കുറീസ് ഒരുക്കുന്ന ഒരു നല്ല സമ്പാദ്യപദ്ധതിയാണ് പുതുവല്‍സര ഗോള്‍ഡ് പ്ലസ്സ് വളരെ ചെറിയ തുക അടവിലൂടെ നിങ്ങളെ ഒരു ലക്ഷാധിപതിയാക്കുകയാണ് ന്യൂഇയര്‍ കുറിസിന്റെ പുതുവല്‍സര ഗോള്‍ഡ് പ്ലസ്സ്. ഒന്നാം തവണ 6000 രൂപയും തുടര്‍ന്ന് 2-ാം തവണ മുതല്‍ കുറി ലേലം അനുസരിച്ചേ അടവുവരുന്നുള്ളൂ. നിങ്ങള്‍ക്ക് കുറി പ്രൈസ് നറുക്കെടുപ്പിലൂടെ ലഭിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. മേല്‍ പറഞ്ഞ 10 ലക്ഷം രൂപയുടെ പകുതി 5ലക്ഷം രൂപ 60-ാം ദിവസം യാതൊരു ഉപാധികളുമില്ലാതെ തികച്ചും സൗജന്യമായി നറുക്കു ലഭിച്ച വരിക്കാരന് ലഭിക്കും. ബാക്കി വരുന്ന 5ലക്ഷം രൂപ കമ്പനി നിങ്ങളുടെ പേരിലുള്ളതായി വകയിരുത്തുന്നു ഒരു നറുക്കു ലഭിച്ച വരിക്കാരന് തുടര്‍ന്ന് കുറി അടക്കേണ്ടതില്ല. പുതുവല്‍സര ഗോള്‍ഡ് പ്ലസ്സ് വട്ടമെത്തുമ്പോള്‍ KSTM ചെയ്ത 5ലക്ഷം രൂപവരിക്കാരന് തിരികെ ലഭിക്കുന്നതാണ്. അഥവാ Prize നറുക്കെടുപ്പില്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ന്ന് നടത്തുന്ന ലേലത്തിലോ അഥവാ 3 ല്‍ കൂടുതല്‍ വരിക്കാര്‍ ലേലം വിളിക്കാന്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ലേല നറുക്കെടുപ്പിലൂടെയോ കുറി സ്വന്തമാക്കാം. ഇതിനുപുറമെ 4 കിലോ സ്വര്‍ണ്ണം പുതുവല്‍സര ഗോള്‍ഡ് പ്ലസ്സിന്റെ വരിക്കാരന് ബോണസ്സായി ലഭിക്കുന്നു.
4 കിലോ സ്വര്‍ണ്ണം എങ്ങിനെ പുതുവല്‍സര ഗോള്‍ഡ് പ്ലസ്സില്‍ ബോണസ്സായി ലഭിക്കുന്നു
10 ലക്ഷം രൂപയുടെ കുറിയില്‍ 4 കിലോ സ്വര്‍ണ്ണം ബോണസ്സ് സമ്മാനങ്ങളായി ന്യൂഇയര്‍ കുറീസ് നല്കുന്നു. കുറി തവണ സംഖ്യ കൃത്യമായി അടയ്ക്കുന്ന ഏതൊരു വരിക്കാരനും ബോണസ്സ് നറുക്കെടുപ്പിന് അര്‍ഹനാണ്. 1-ാം തവണ എല്ലാ വരിക്കാരെയും തുടര്‍ന്ന് 3-ാം തവണ മുതല്‍ മുന്തവണകള് യഥാസമയം അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി എല്ലാ തവണകളിലും നറുക്കെടുപ്പിലൂടെ വിജയികളാകുന്ന 4 വരിക്കാര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 3000 രൂപ വീതം നല്കുന്നു. 10,20,30,40,50, എന്നീ തവണകളില്‍ കൃത്യമായി അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി വിജയിയാകുന്ന ഒരു വരിക്കാരന് 10 പവന് സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 1 ലക്ഷം രൂപ നല്കുന്നു. പിന്നീട് 60, 70, 80, 90, 100, 110, 120, 130, 140, 150,160, 170, 180, എന്നീ 13 തവണകളില്‍ യഥാസമയം അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി അടുത്ത തവണ നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു വരിക്കാരന് 50 പവന് സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 5 ലക്ഷം രൂപ നല്കുന്നു. ബമ്പര്‍ സമ്മാനമായി 187-ാം തവണ യഥാസമയം അടച്ച വരിക്കാരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരുവരിക്കാരന് 150 പവന് സ്വര്‍ണ്ണം വാങ്ങുന്നതിലേക്കായി 15ലക്ഷം രൂപ നല്കുന്നു
NB: കുറിയിലെ വരിക്കാരുടെ എണ്ണമനുസരിച്ച് സമ്മാനങ്ങളില്‍ മാറ്റം ഉണ്ടായിരിക്കും. ബോണസ്സ് സമ്മാനങ്ങള്‍ക്ക് വരുന്ന കേന്ദ്ര സംസ്ഥാന നികുതികള്‍ വരിക്കാര്‍ വഹിക്കേണ്ടതാണ്.